
എറണാകുളം:കാട്ടാക്കട ക്രൃസ്ത്യൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾ മാറാട്ടം നടത്തിയെന്ന കേസിൽ പ്രതിയായ എസ് എഫ് ഐ നേതാവ് എ വിശാഖിന്‍റെ അറസ്റ്റ് ഈ മാസം 20 വരെ തടഞ്ഞു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഗൗരവസ്വഭാവമുളളതാണന്ന് കോടതി പരാമർശിച്ചു.
സർവ്വകലാശാലയെയും കോളജിലെ വിദ്യാർത്ഥികളെയും കബളിപ്പിച്ച കേസിൽ പൊലിസിൻെ മെല്ലെപ്പോക്കാണ് പ്രതികള്‍ക്ക് അനുകൂലമായി മാറിയത്. കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളായ മുൻ പ്രിൻസിപ്പൽ ഷൈജുവിനെയോ, ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് വിശാഖിനെയോ ചോദ്യം ചെയ്യാൻപോലു പൊലിസ് തയ്യാറായില്ല. പ്രതികള്‍ക്കെതിരായ എല്ലാ തെളിവുകളും പൊലിസിൻെറ കൈയിൽ വന്നതോടെ ആദ്യം പ്രിൻസിപ്പൽ ഷൈജു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. പ്രതി ചെയ്ത കുറ്റകൃത്യം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ പ്രോസ്യിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം.
കേസ് ഡയറി കോടതി വിളിച്ചുവരുത്തിയെങ്കിലും നാളെ വരെ ഷൈജുവിൻെറ അറസ്റ്റ് കോടതി തടഞ്ഞു.ഷൈജുവിൻെറ മുൻകൂജാമ്യാപേകഷയിൽ നാളെ വിധി പറയും. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കൗണ്‍സിലറായ എസ്എഫ്ഐ നേതാവ് വിശാഖ് ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷയുമായി പോയി അറസ്റ്റ് തടഞ്ഞ് ഇടക്കാല വിധി വാങ്ങി. പക്ഷെ ആള്‍മാറാട്ട കേസ് ഗൗരമുള്ളതാണെന്ന് കോടതി വിലയിരുത്തി. കേസ് ഡയറി വിളിച്ചു വരുത്തിയ ഹൈക്കോടതി 20വരെയാണ് അറസ്റ്റ് തടഞ്ഞത്. ഇതോടെ കാട്ടാക്കട പൊലിസിന്‍റെ അന്വേഷണവും നിലച്ചു. ഇതിനിടെ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജിവച്ച കൗണ്‍സിലർ അനഘയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകരമാണ് രാജിവച്ചതെന്ന് അനഘ മൊഴി നൽകി.