
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായർ എന്ന 63 കാരന്റെ മരണത്തിലാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്.
തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്നും മരുന്നുകളൊന്നും നൽകാതെ ഒരു പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയില്‍ മുഖേന കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
Also Read: മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam