KSRTC SWIFT: കമ്പനി രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളി,കമ്പനി രൂപീകരണം സ൪ക്കാര്‍ നയത്തിന്‍റെ  ഭാഗം

By Web TeamFirst Published Jul 8, 2022, 4:54 PM IST
Highlights

ജസ്റ്റിസ് അമിത് റാവലിന്‍റെ  ബെഞ്ചാണ് ഹർജികൾ തള്ളിയത്.സ൪ക്കാരിന്‍റെ നയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി

കൊച്ചി;കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്.കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ  നയത്തിന്‍റെ  ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ കോടതി വ്യക്തമാക്കി.പ്രതിപക്ഷ തൊഴിലാലി യൂണിയനുകളുടെ  ഹ൪ജിയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വരുടെ ഹ൪ജിയുമാണ് ഹൈക്കോടതി തള്ളിയത്.

കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധിയെ ഗതാഗത മന്ത്രി സ്വാഗതം ചെയ്തു.സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ നിലനിൽപ്പിന്  അനിവാര്യമാണെന്നും ആന്‍റണി രാജു പറഞ്ഞു.

കെ എസ് ആർ ടി സി (ksrtc)വിഭജിച്ച് കെ സ്വിഫ്റ്റ് (k swift)രൂപീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു(antony raju).

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

also read KSRTC Swift : മണിക്കൂറുകൾ നീണ്ട പരിശ്രമം, തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ  സ്വിഫ്റ്റ് ഒടുവിൽ പുറത്തിറക്കി 

കിഫ്ബി , പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് എന്ന താൽകാലിക കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ലെന്നും  ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.  കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ് , യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന  മറ്റൊരു സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി  പറഞ്ഞു. സ്വഫ്റ്റിന് വേണ്ടി സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനം എടുത്തെങ്കിലും പരിശോധനകൾക്ക് ശേഷമെ നടപ്പാക്കു.  ആറ് മാസം കൊണ്ട് സിഎൻജിക്ക് 30 രൂപ കൂടിയെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കെഎസ്ആർടിസി സംരക്ഷിക്കാൻ സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കും, യൂണിയനുകളുമായി ചർച്ച നടത്തും-മുഖ്യമന്ത്രി

 

click me!