'പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയാണോ? ആദ്യം വിരമിച്ച 174 പേരുടെ ആനുകൂല്യങ്ങൾ ഈ മാസം നൽകണം'

Published : Feb 13, 2023, 04:17 PM ISTUpdated : Feb 13, 2023, 04:55 PM IST
'പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയാണോ? ആദ്യം വിരമിച്ച 174 പേരുടെ ആനുകൂല്യങ്ങൾ  ഈ മാസം നൽകണം'

Synopsis

രണ്ട് വര്‍ഷം സാവകാശം വേണമെന്ന കെഎസ്ആര്‍ടിസി സത്യവാങ്ങ്മൂലത്തില്‍ അതൃപ്തി പ്രകടിപിച്ച് ഹൈക്കോടതി.ജോലിയെടുത്തവർക്ക് വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയില്ലായെന്നത് ഞെട്ടിപ്പിക്കുന്നു

കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി.ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം.ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെ.എസ്.ആർ.ടിസിയോട് കോടതി നിലപാട് തേടി.

 

വിരമിച്ച ജീവനക്കാരുടെ ഹർജിയില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച  സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.ആനുകൂല്യ വിതരണത്തിന് സ്കീം മുന്നോട്ടു വയ്ക്കുന്നില്ല.രണ്ട് വർഷം സാവകാശം വേണമെന്നു മാത്രമാണ്  ആവശ്യപ്പെടുന്നത്.ഒഴികഴിവുകൾ മാത്രമാണ് കെ.എസ്.ആർ ടി സി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു. 

പെൻഷൻ കൊടുത്താൽ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയോ എന്ന് കോടതി ചോദിച്ചു.രണ്ട് വർഷം സാവകാശം കൂടുതൽ ബാധ്യത വരുത്തുകയില്ലേ.രണ്ട് വർഷം ആവശ്യപ്പെടുന്നത് തന്നെ കുറ്റമാണ്.കെ.എസ് ആർ ടി സി യുടെ സ്വത്തുക്കളുടെ  കണക്കെടുത്തു കൂടെ.സ്ഥാപനം അടച്ചു പൂട്ടണമെന്ന് കോടതിയ്ക്ക് അഭിപ്രായമില്ലെന്നും ജ: ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.പെൻഷൻ ആനകുല്യ വിതരണത്തിന് 6 മാസം പോലും സാവകാശം നൽകാൻ കഴിയില്ല.ജോലിയെടുത്തവർക്ക് വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയില്ലായെന്നത് ഞെട്ടിപ്പിക്കുന്നു:വെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് ആനുകൂല്യ വിതരണത്തിന് കോടതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്

 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'