
ദില്ലി: കൊല്ലം കുപ്പണ മദ്യദുരന്തക്കേസിലെ പ്രതി തമ്പിയെ ജയിൽ മോചിതനാക്കാൻ സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജയിൽ മോചനത്തിന് സർക്കാർ അനുവാദം നൽകിയിരുന്ന തടവുകാരനായിരുന്നു തമ്പി. എന്നാൽ വിചാരണക്കോടതി വിധി 10 ലക്ഷം രൂപ പിഴയടക്കാതെ ജയിൽ മോചിതനാകാൻ കഴിയില്ലെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് തമ്പിയുടെ മകൾ കാർത്തിക സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണമുരാരി അധ്യക്ഷനായ ബെഞ്ച് പിഴ ഒഴിവാക്കി തമ്പിയെ വിട്ടയക്കാന്‍ സംസ്ഥാനത്തിന് നിർദ്ദേശം നൽകി. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.