ഹിജാബ് നിരോധനം; വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്ന് മുഖ്യമന്ത്രി

Published : Sep 18, 2022, 02:28 PM ISTUpdated : Sep 18, 2022, 03:12 PM IST
ഹിജാബ് നിരോധനം; വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്ന് മുഖ്യമന്ത്രി

Synopsis

ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബംഗ്ലൂരു: ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. മുസ്ലീം വിഭാഗത്തെകുറിച്ച് ഭീതിപരത്താൻ ശ്രമിക്കുന്നു. ലൗജിഹാദ് അടക്കം സംഘപരിവാർ പണപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർഫ്രണ്ട് എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങൾ സംഘപരിവാറിന്റെ ഈ നീക്കങ്ങൾക്ക് ഗുണമാകുന്നു. ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

'ദേശീയത' എന്നാൽ ഹിന്ദുത്വദേശീയത എന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. ദേശസ്നേഹം ചില ആളുകളുടെ കുത്തക ആക്കാനാണ് നീക്കം. സ്വാതന്ത്ര സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ദേശീയതയുടെ സർട്ടിഫിക്കറ്റ് നൽകാൻ നടക്കുകയാണ്. മാപ്പ് എഴുതികൊടുത്തവരാണ് ഇവർ. പ്രത്യേക രീതിയിൽ മുദ്രാവാക്യം വിളിച്ചാലേ ദേശസ്നേഹം ആകൂ എന്ന് വരുത്താനാണ് നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാതരം വിഘടന വിഭജന വാദത്തിന്‍റെയും മുന്നിലാണ് ആർഎസ്എസ്. ഇവരാണ് അതിദേശീയതയുടെ അപ്പോസ്തരാകുന്നത്. ഇത് എന്തൊരു വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിതരടക്കം സംഘപരിവാറിൻ്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നു. എതിരാളികളെ രാഷ്ട്രദ്രോഹിളാക്കുന്നു, കപടദേശീയതയാണിത്. ബിജെപി കൂടുതൽ ജനാധിപത്യവിരുദ്ധമായി മാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വർഗീയതയുടെ പുകമറയിൽ നവ ലിബറൽ നയം നടപ്പാക്കുകയാണ്. കോർപ്പറേറ്റുകൾ വാനോളം ഉയരുന്നു. ബിജെപിക്കും കോൺഗ്രസിനും ഒരേസമീപനമാണെന്നും രണ്ട് പാർട്ടികളും സഹായിച്ചത് കോർപ്പറേറ്റുകളെ മാത്രമാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പൊതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. രാജ്യത്ത് വേറിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നവോത്ഥാനത്തിൻറെ വളർച്ച ശരിയായി ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി