സംസ്ഥാനത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം കൂടി വരുന്നു

Published : Jun 18, 2020, 07:09 PM IST
സംസ്ഥാനത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം കൂടി വരുന്നു

Synopsis

കഴിഞ്ഞ അഞ്ച് ദിവസത്തെ ആകെ കണക്ക് എടുത്താൽ 387 പുതിയ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്തപ്പോൾ  387 കൊവിഡ് രോ​ഗികൾ രോ​ഗമുക്തി നേടിയിട്ടുണ്ട്

തിരുവനന്തപുരം: മെയ് ഏഴ് മുതൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയെങ്കിലും കൊവിഡ് രോ​ഗികൾ അതിവേ​ഗം രോ​ഗമുക്തി നേടുന്നത് ആശ്വാസം നൽകുന്നു. ചികിത്സയിലുള്ള 89 പേ‍ർ ഇന്ന് രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 90 പേ‍‍ർക്ക് രോ​ഗമുക്തിയുണ്ടായിരുന്നു.  

കഴിഞ്ഞ അഞ്ച് ദിവസത്തെ ആകെ കണക്ക് എടുത്താൽ 387 പുതിയ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്തപ്പോൾ 
387 കൊവിഡ് രോ​ഗികൾ രോ​ഗമുക്തി നേടിയിട്ടുണ്ട്. രോ​ഗം ബാധിച്ചവ‍ർക്ക് അതിവേ​ഗം രോ​ഗമുക്തി ഉറപ്പാക്കാൻ സാധിക്കുന്നത് സംസ്ഥാനത്തെ ആരോ​ഗ്യപ്രവർത്തകർക്കും സർക്കാരിനും ആത്മവിശ്വാസം നൽകുന്നതാണ്. 

ദില്ലിയും ​ഗുജറാത്തും അടക്കമുള്ള അതിതീവ്രമേഖലകളിൽ രോ​ഗികളുടെ രോ​ഗമുക്തി നിരക്ക് കുറവാണ്. ഈ പ്രദേശങ്ങളിൽ മരണനിരക്കും ഉയരുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ രോ​ഗമുക്തി നേടിയവരുടേയും പുതിയ കേസുകളുടേയും കണക്ക്
ജൂൺ 18 -  89 - 97
ജൂൺ 17 -  90 - 75
ജൂൺ16 -  60 - 79
ജൂൺ 15 - 73 - 82 
ജൂൺ 14 - 56 - 54 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'