ബൈക്കിൽ ഇടിച്ച് ടിപ്പർ നിർത്താതെ പാഞ്ഞു, നാട്ടുകാർ തടഞ്ഞിട്ട് പിടികൂടി; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Published : Jan 23, 2025, 01:39 PM IST
ബൈക്കിൽ ഇടിച്ച് ടിപ്പർ നിർത്താതെ പാഞ്ഞു, നാട്ടുകാർ തടഞ്ഞിട്ട് പിടികൂടി; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Synopsis

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് കാട്ടുപുതുശേരിയിൽ നടന്ന അപകടത്തിൽ മരിച്ചത്.

തിരുവനന്തപുരം:  ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് കാട്ടുപുതുശേരിയിൽ നടന്ന അപകടത്തിൽ മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലിൽ തടഞ്ഞിട്ടു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.

 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു, സംഭവം വൈക്കം റെയിൽവേ സ്റ്റേഷന് സമീപം

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'