
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. ഓണാഘോഷത്തോടെയാണ് സ്‌കൂളുകൾ അടയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി നൽകിയത്. അതേസമയം, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ ഓണാഘോഷ പരിപാടികളുൾപ്പെടെ റദ്ദാക്കിയിരുന്നു. സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷ പരിപാടികൾ നടക്കുന്നുണ്ട്.
തിരുവോണത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം: ഓണക്കാലത്ത് ദർശന സമയം ഒരു മണിക്കൂർ കൂട്ടി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam