
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നടക്കുന്നതിനാൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്. ശാസ്ത്രോത്സവത്തിനെത്തുന്നവര്‍ക്കായി താമസസൗകര്യം ഏർപ്പെടുത്തിയ സ്കൂളുകൾക്കും വാഹനം വിട്ടു നൽകിയ സ്കൂളുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ ജില്ലയില്‍ മേള നടക്കുന്ന സ്കൂളുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയ സ്കൂളുകള്‍ക്കും ഉള്‍പ്പെടെ 27 സ്കൂളുകള്‍ക്കും വാഹനം വിട്ടു നൽകുന്ന ആറ് സിബിഎസ്‍ഇ സ്കൂളുകള്‍ക്കുമാണ് നവംബര്‍ 15,18 തീയതികളിൽ ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാര്‍ത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam