ഹോംകോ ജീവനക്കാരുടെ ഓണം ബോണസിൽ വർധനവ്

Published : Sep 01, 2025, 08:35 PM IST
Kerala Secretariat

Synopsis

കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ - ഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാരുടെ ഓണം ബോണസിൽ വർധനവ്. സ്ഥിരം ജീവനക്കാർക്ക് 4,000 രൂപയും താൽക്കാലിക ജീവനക്കാർക്ക് 3,500 രൂപയുമാണ് വർധനവ്.

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ - ഓപ്പറേറ്റീവ് ഫാർമസിയിലെ ( ഹോംകോ ) ജീവനക്കാരുടെ ഓണം ബോണസിൽ വർധനവ്. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4,000 രൂപയും താൽകാലിക ജീവനക്കാർക്ക് 3,500 രൂപയുമാണ് വർധനവ് ഉണ്ടായത്. മേഖലയിലെ തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിൽ നടന്ന ചർച്ചയിലാണ് ബോണസ് വർധനവിൽ തീരുമാനമായത്. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി എസ് ഷാനവാസ്‌, ലേബർ കമ്മീഷണർ സഫ്ന നസറുദീൻ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം