ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു?; കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Published : Jun 20, 2026, 07:42 AM IST
kannur grave

Synopsis

വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2006 ലും 2015 ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയിൽ ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ: വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2006 ലും 2015 ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയിൽ ഉള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാൻ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തും. 2006 ൽ റോസമ്മ, 2015 ൽ ജയ്സൺ എന്നിവരുടെ മൃതദേഹങ്ങളാണ് 38 -ാം നമ്പർ കല്ലറയിൽ അടക്കിയിരുന്നത് എന്നാണ് കണ്ടെത്തൽ. 

ഇപ്പോൾ കണ്ടെത്തിയ പ്ലാസ്റ്റിക് പായ റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്കാരസമയത്തെ ചിത്രങ്ങളിൽ ഇതിന്റെ തെളിവ് ലഭിച്ചതായാണ് സൂചന. എന്നാൽ ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു എന്നതിൽ സംശയം തുടരുകയാണ്. തുടർന്ന് പള്ളി ഭാരവാഹികളുടെ മൊഴി എടുത്തേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി, സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ
ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളി കൈമാറ്റത്തിൽ ​ഗൂഢാലോചന, തന്ത്രി രാജീവരും പ്രശാന്തും പ്രതികളാവും, എസ്ഐടിയുടെ നിർണായക കണ്ടെത്തൽ