
തിരുവനന്തപുരം: ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്. ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് നൽകിയിരുന്ന 500 രൂപ അലവൻസ് 1000 രൂപയാക്കി. നാലു ദിവസം ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാർക്കും 1000 രൂപ നൽകും. പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളുടെ നിവേദന പ്രകാരമാണ് ഉത്തരവ്. 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് അലവൻസ് ഏർപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam