
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി. ഹർജിയിൽ കോടതി നാളെ ഉത്തരവിടും. അതേസമയം, കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാവാൻ അനുമതി ചോദിച്ചും അഗസ്റ്റിൻ സഹോദരൻമാർ അപേക്ഷ നൽകി. കോൺഫറൻസിന് അനുമതി നൽകണമോ വേണ്ടയോ എന്നും നാളെ വിധി പറയും. കൂടാതെ കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിയതിയും കോടതി നാളെ തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam