'രാജ്യത്ത് അരശതമാനം വോട്ടിനുള്ള വഴി കണ്ടിട്ട് വേണം ബദലിന് വേണ്ടി വാദിക്കാന്‍'; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

By Web TeamFirst Published Oct 2, 2022, 12:04 PM IST
Highlights

കേന്ദ്രനേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സിപിഐ സമ്മേളന പ്രതിനിധികൾ. സർക്കാരിനും ആഭ്യന്തര വകുപ്പിനും മാത്രമല്ല പാർട്ടി നേതൃത്വത്തിന്‍റേയും  വകുപ്പുകളുടേയും പ്രവർത്തനം ഇഴകീറി വിർമശിച്ച് പൊതു ചർച്ച

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് രൂക്ഷ വിമര്‍ശനം.ആഭ്യന്തര വകുപ്പ് അമ്പേ പരാജയം മന്ത്രി ജി ആര്‍ അനിലിന്  പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഐ ,സിപിഎമ്മിന്‍റെ അടിമയാകരുത്.കൃഷി വകുപ്പിന്‍റേത് മോശം പ്രവർത്തനം, കൃഷിവകുപ്പിന്‍റെ  പ്രവർത്തനം പാർട്ടി പരിശോധിക്കണം ഫാസിസത്തിനെതിരെ പാർട്ടി ശക്തിപ്പെടുത്താന്‍ ശ്രമിക്കണം അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടത്.

സിപിഐ ദേശീയ നേതൃത്വം അമ്പേ പരാജയമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീടാകം. ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്നും ആവശ്യമുയര്‍ന്നു.ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമെന്നും ചോദ്യമുയര്‍ന്നു, പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായി .സിപിഎം വകുപ്പുകൾ പിടിച്ച് വാങ്ങുംപോലെ പ്രവർത്തിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.കൃഷി മന്ത്രി പി ,പ്രസാദിനെതിരെയും സമ്മേളനപ്രതിനിധികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചു 

വിമർശനമുണ്ട്, പക്ഷേ... മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം മയപ്പെടുത്തി സിപിഐ രാഷ്ട്രീയ റിപ്പോർട്ട്

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങൾ മയപ്പെടുത്തി സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട്. ജില്ലാ സമ്മേളനങ്ങൾ രൂക്ഷമായ വിമർശനം ഉയർത്തിയപ്പോഴാണ് ആ സമ്മേളനങ്ങളിലെ പ്രതിനിധികൾ കൂടി പങ്കെടുത്ത സംസ്ഥാന സമ്മേളനത്തിൽ വിമർശനങ്ങൾ സിപിഐ മയപ്പെടുത്തിയത്. യുഎപിഎ അറസ്റ്റിലും അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും ഇടത് നയവ്യതിയാനത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് പക്ഷെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പൊതു വിമര്‍ശനങ്ങൾ മുക്കി. പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായി ജില്ലാ സമ്മേളനങ്ങളിൽ ഉയര്‍ന്ന പരാമര്‍ശങ്ങളെല്ലാം മയപ്പെടുത്തി, വീഴ്ചകൾ ഒറ്റപ്പെട്ടതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ പ്രമേയത്തിലുള്ളത്. നിലപാടിൽ വെള്ളം ചേര്‍ത്തെന്ന ആക്ഷേപം ശക്തമാണെന്നിരിക്കെ പൊതു ചര്‍ച്ചയിൽ ഇത് തീര്‍ച്ചയായും പ്രതിഫലിക്കും. വിഴിഞ്ഞം പദ്ധതിയിൽ സമരക്കാരുടെ ഉത്കണ്ഠ അവഗണിക്കാനാകില്ലെന്നും സിൽവര്‍ ലൈൻ പദ്ധതി അവധാനതയോടെ വേണമെന്നും റിപ്പോർട്ടിൽ പരാമര്‍ശം ഉണ്ട്. ഒപ്പം പ്രായപരിധി തീരുമാനത്തിലും കാനം രാജേന്ദ്രന്റെ മൂന്നാം ഊഴത്തിലും ചൂടേറിയ ചര്‍ച്ചയ്ക്കും സാധ്യതയുണ്ട്. 

കോടിയേരിയുടെ വിയോഗം അപരിഹാര്യം, സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി: കാനം രാജേന്ദ്രൻ

 

സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരിയുടെ പങ്ക് മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.സമ്മേളനം നടക്കുന്നതിനാൽ ആർക്കും കണ്ണൂർക്ക് പോകാനാകുന്നില്ലെന്ന് കാനം പറഞ്ഞു. പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

click me!