ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ ശക്തമായ നടപടി, പൂട്ടിക്കും; ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ചെന്നിത്തല

Published : Oct 19, 2026, 10:29 AM IST
Ramesh Chennithala on Illegal Spa

Synopsis

അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്നും മൂന്നുനാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്നുനാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട്. യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നു. ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോവളത്ത് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.

പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനും ആളുകളെ വഞ്ചിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും പലയിടങ്ങളിലും സ്പാകൾ പ്രവർത്തിക്കുകയാണ്. നിരവധി പരാതികൾ ഉയർന്നുവരികയാണ്. ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും യാതൊരു നിയമം പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

ആലപ്പുഴയിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിലും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ തഹസിൽദാരോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സഹായം ആവശ്യമെങ്കിൽ ഇടപെടൽ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശക്തമാക്കുകയാണെന്നും ചെന്നിത്തല അറിയിച്ചു. തൂഫാൻ കൂടുതൽ വ്യാപകമാക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജനങ്ങൾ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ട്. ജനങ്ങളുടെ സഹകരണത്തിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. മയക്കുമരുന്ന് 30 ശതമാനത്തിൽ ഏറെ കുറഞ്ഞു. അക്രമ സംഭവങ്ങളും കൊലപാതക പ്രശ്നങ്ങളും കുറയുന്നു. ക്രമസമാധാന പ്രശ്നങ്ങളും കുറയുന്നു. പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമയി സംസാരിച്ച് എല്ലാ മേഖലകളിലും ഇത് ശക്തിപ്പെടുത്താനും എല്ലാ ജില്ലകളിലും ഇത് മുന്നോട്ട് കൊണ്ടുപോകും തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. രണ്ടുദിവസംകൊണ്ട് പതിനായിരത്തിലധികം പേരെ മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരിയിലെ അപകടത്തിന് കാരണം മദ്യപിച്ച് വാഹനമോടിച്ചതാണെന്നും യഥാർത്ഥത്തിൽ നടന്നത് കൊലപാതകമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ
ശ്രദ്ധയ്ക്ക്, സുപ്രധാന തീരുമാനവുമായി റെയിൽവേ; പിഴ വരും, ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും