
ആലപ്പുഴ : മാന്നാറിൽ വള്ളംകളിക്കിടെ അമരക്കാരനെ പങ്കായം കൊണ്ട് തളളിയിട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. നിരണം വള്ളം തുഴഞ്ഞ പൊലീസ് ടീമിന്റെ ലീഡിംഗ് ക്യാപ്റ്റനോട് ആഭ്യന്തര വകുപ്പ് വിശദമായ റിപ്പോർട് ആവശ്യപ്പെട്ടു. എ ആർ ക്യാമ്പ് കമാൻഡന്റ് കുടിയായ സുനിലിനോടാണ് വിശദീകരണം തേടിയത്. മാന്നാറിൽ നടന്ന വള്ളം കളിക്കിടെ ചെറുതന ചുണ്ടെന്റെ അമരക്കാരനെയാണ് പങ്കായം കൊണ്ട് നിരണം ചുണ്ടൻ പൊലീസ് ക്ലബിലെ അംഗം പങ്കായം കൊണ്ട് കുത്തി വെള്ളത്തിലിട്ടത്. മഹാത്മ ജലോത്സവത്തിൻ്റെ ഫിനിഷിംഗിനിടെയാണ് സംഭവം. പോലീസ് ടീമിന് ഒന്നാം സമ്മാനം നൽകരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെയും തുഴക്കാരെയും സുരക്ഷക്കെത്തിയ പോലീസ് മർദ്ദിച്ച് അവശരാക്കുകയും ചെയ്തു.ഇത് വൻ വിവാദമായ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് ഇടപെട്ടത്.
read more നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തില്ല
ആവേശം നിറഞ്ഞ 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലാണ് കിരീടം നേടിയത്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ കരസ്ഥാമാക്കി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4:30:77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്‍റ് തൊട്ടത്. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരിക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ധന മന്ത്രി കെ എൻ ബാലഗോപാലാണ് മത്സരം ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി കെ ജോഷി മുഖ്യാതിഥിയായി. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തിയ വള്ളംകളിയ്ക്ക് ആയിരങ്ങളാണ് ആവേശം പകരാന്‍ എത്തിയിരുന്നത്.
read more കേന്ദ്ര സർക്കാരിന്റെ നടപടി കേരളത്തിന് ഗുണം ചെയ്യും; സ്വാഗതം ചെയ്ത് മന്ത്രി ശശീന്ദ്രൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam