ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസോ ധനമന്ത്രി കെ എന്‍ ബാലഗോപാലോ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസോ ധനമന്ത്രി കെ എന്‍ ബാലഗോപാലോ ഉദ്ഘാടനം ചെയ്യും. ചെറു വള്ളങ്ങളുടെ ഹീറ്റ്സ് പൂര്‍ത്തിയായി. മൂന്ന് മണിക്കാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആദ്യമായാണ് വള്ളം കളി നടക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, അവസാന സമയം മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗത്തിനെത്തിയ കേന്ദ്രമന്ത്രി അമിത് ഷായെ വള്ളംകളിക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചത് വിവാദമായിരുന്നു. എന്നാല്‍ വള്ളംകളി കാണാന്‍ എത്താനാകില്ലെന്ന് അമിത് ഷായും അറിയിച്ചു. 

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം അൽപ്പസമയത്തിനകം | Nehru Trophy Boat Race