വയനാട്ടില്‍ മഹാശുചീകരണ യ‍ജ്ഞം; വാസയോഗ്യമല്ലാത്ത വീടുകള്‍ ശുചീകരിക്കും

By Web TeamFirst Published Aug 18, 2019, 10:18 AM IST
Highlights

കളക്ടര്‍ അടക്കം നാട്ടുകാരോടൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും. ആവശ്യമായ എല്ലാ  സുരക്ഷാസംവിധാനങ്ങളും ധരിച്ചാണ് ശുചീകരണ യജ്ഞം നടത്തുന്നത്.

വയനാട്: മഴക്കെടുതി ദുരിതം വിതച്ച വയനാട്ടില്‍ ഇന്ന് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മഹാശുചീകരണ യജ്ഞം. സന്നദ്ധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകള്‍ ഇന്ന് വിവിധയിടങ്ങളില്‍ ശുചീകരണം നടത്തും. കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വീടുകളില്‍ വീണ്ടും താമസം തുടങ്ങാന്‍ കഴിയുകയുള്ളു.

അമ്പതിനായിരത്തോളം ആളുകളെ കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ഇവിടെ എത്തിക്കുമെന്നാണ് അറിയിപ്പ്. കളക്ടര്‍ അടക്കം നാട്ടുകാരോടൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും. ആവശ്യമായ എല്ലാ  സുരക്ഷാസംവിധാനങ്ങളും ധരിച്ചാണ് ശുചീകരണ യജ്ഞത്തിന് ഇറങ്ങുക. പഞ്ചായത്ത് മെമ്പര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, യുവജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഒരുദിവസം കൊണ്ട് വാസയോഗ്യമല്ലാത്ത എല്ലാവീടുകളും ശുചീകരിക്കുന്ന വലിയ യജ്ഞത്തിനാണ് നേതൃത്വം കൊടുക്കുന്നതെന്ന് എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞു.

 

click me!