ദേവസ്വം ആസ്ഥാനത്ത് ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത്. ഇത് ധൂർത്താണെന്നും ഭക്തർക്ക് ഉപകാരപ്പെടില്ലെന്നും എംപ്ലോയിസ് ഫ്രണ്ട് ആരോപിച്ചു.

പത്തനംതിട്ട: ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂമിലും വിവാദം. ദേവസ്വം ആസ്ഥാനത്ത് പ്രത്യേക പന്തൽ കെട്ടി ഉദ്യോഗസ്ഥരെ വിന്യസിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇത് ധൂർത്തും അയ്യപ്പൻമാർക്ക് ഉപയോഗപ്പെടാത്തതുമായ പദ്ധതിയെന്നാണ് ജീവനക്കാരുടെ സംഘടന ആരോപിച്ചു. കൺട്രോൾ റൂം സ്ഥാപിക്കേണ്ടത് പത്തനംതിട്ടയോ ചെങ്ങനൂർ റെയിൽവേ സ്റ്റേഷനിലോ ആകണമെന്ന് എംപ്ലോയിസ് ഫ്രണ്ട് അഭിപ്രായപ്പെട്ടു. നന്ദൻകോട് കൺട്രോൾ റൂം സ്ഥാപിക്കുന്നത് കൊണ്ട് ഭക്തർക്ക് ഉപയോഗമില്ലെന്നാണ് പരാതി. ശബരിമല കോഡിനേറ്റർ സ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഒ ജി ബിജുവിന് കൺട്രോൾ റൂമിൻ്റെ ചുമതല നൽകിയതിനെതിരെയും കോൺഗ്രസ് സംഘടന ആരോപിച്ചു.