വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ ചുമതല നൽകി, എന്നിട്ട് ബിജെപിയുടെ മുന്നണിയിൽ ചേർക്കുകയാണ്. സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുകയാണ് ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ നേതാക്കളെന്നും പി ജയരാജൻ തുറന്നടിച്ചു.
കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. നവോത്ഥാന മുന്നേറ്റത്തിൽ കേരളത്തിന് നല്കിയ വിശിഷ്ടമായ സംഭാവന നൽകിയ സി കേശവൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. സി കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണ്. ഈ ചോദ്യം ചോദിച്ചപ്പോൾ സംവദിക്കാൻ തയ്യാറാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. വാ തുറന്ന് സംവദിക്കാം നമുക്ക്, ചോദിക്കുന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നല്കണമെന്ന് പി ജയരാജൻ പറഞ്ഞു.
കോഴഞ്ചേരി പ്രസംഗത്തിന്റെ ഭാഗമായാണ് സി കേശവനെ രണ്ടുവർഷത്തേക്ക് ശിക്ഷിച്ചത്. വെള്ളാപ്പള്ളി നടേശൻ പറയുന്നത് ഞാൻ ഹിന്ദുവാണെന്നാണ്. അന്ന് എൻ എസ് ഡി പി നേതാക്കൾ ആരും ഞാൻ ഹിന്ദു ആണെന്ന് പ്രഖ്യാപിച്ചിരുന്നില്ല, അതാണ് ചരിത്രം. നായാടി മുതൽ നമ്പൂതിരി വരെ യോജിക്കണമെന്ന് സംഘപരിവാർ പറയുമ്പോൾ കൂട്ടി ചേർത്ത് നായാടി മുതൽ നസ്രാണി വരെ യോജിക്കണം എന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ ചുമതല നൽകി, എന്നിട്ട് ബിജെപിയുടെ മുന്നണിയിൽ ചേർക്കുകയാണ്. സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുകയാണ് ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ നേതാക്കളെന്നും പി ജയരാജൻ തുറന്നടിച്ചു.






