
ഇടുക്കി: ഓണം പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയിറക്കിയ ഇടുക്കിയിലെ കര്‍ഷകർ പ്രതിസന്ധിയിൽ. പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുമെന്ന വാഗ്ദാനം പാഴാവുകയായിരുന്നു. വിപണി വിലയുടെ ഇരുപത് ശതമാനം പോലും നല്‍കാതെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നുവെന്നാണ് കർഷകരുടെ പരാതി. ഓണമടുത്തിട്ടും സംഭരണം തുടങ്ങാത്തതിന്റെ ആധിയിലുമാണ് കർഷകർ.
സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകള്‍ സ്ഥാപിക്കുന്നു
ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴും കർഷകരുടെ പച്ചക്കറി സംഭരിച്ചിട്ടില്ല. ഇതോടെ ഓണത്തിനും നഷ്ടത്തിലാണ് ഇടുക്കിയിലെ പച്ചക്കറി കര്‍ഷകര്‍. കാന്തല്ലൂര്‍, വട്ടവട മേഖലയിലെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വിപണിവിലയുടെ 20 ശതമാനത്തില്‍ താഴെയാണ് കർഷകർക്ക് ലഭിക്കുന്നത്. വിപണിയില്‍ 50 രുപയുള്ള ബീന്‍സിന് കര്‍ഷകര്‍ക്ക് കിട്ടുന്നത് 10 രുപയിലും താഴെയാണ്. കാരറ്റ്, ഉരുളകിഴങ്ങ്, കാബേജ് എന്നിവക്കും ഇതേ സ്ഥിതിയാണ്. എന്നാൽ ഇടനിലക്കാർ ചൂഷണം ചെയ്യുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരണം ഇനിയെങ്കിലും തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam