
തിരുവനന്തപുരം : കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻ വിദ്യാർത്ഥികൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദനമെന്ന് പരാതി. കമ്പിപ്പാര കൊണ്ട് വളഞ്ഞിട്ട് അടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മുൻപും സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മർദ്ദനമേറ്റവർ ആരോപിക്കുന്നു. വെളളട പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam