യുവതിയുടെ ആത്മഹത്യ; കോമരത്തിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

Web Desk   | Asianet News
Published : Mar 04, 2020, 12:22 PM ISTUpdated : Mar 04, 2020, 12:28 PM IST
യുവതിയുടെ ആത്മഹത്യ; കോമരത്തിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

Synopsis

തൃശൂർ മണലൂർ സ്വദേശി ശ്യാംഭവി ആണ് കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യ ചെയ്തത്. 

തൃശൂര്‍: തൃശൂര്‍ മണലൂരിൽ കോമരം സ്വഭാവദൂഷ്യം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷൻ കേസെടുത്തു. കോമരമായ പ്രദേശവാസി ശ്രീകാന്ത് നേരത്തെ അറസ്റ്റിലായിരുന്നു. മാധ്യമവാര്‍ത്ത കണ്ട് സംഭവത്തെ കുറിച്ച് അന്വേഷിച്ച വനിതാ കമ്മീഷൻ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. 

കുടുംബക്ഷേത്രത്തിലെ കോമരം തുള്ളലിനിടെ ശ്രീകാന്ത് യുവതിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചെന്നും ഇതിൽ മനം നൊന്താണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കളുടെ പരാതി. കേസിൽ മണലൂര് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ക്ഷേത്രത്തിലെ ദേവിക്ക് മുന്നില്‍ മാപ്പുപറയണമെന്നുമായിരുന്നു ക്ഷേത്രച്ചടങ്ങിനിടെ കോമരം  പറഞ്ഞെന്നാണ് പരാതിയിലുള്ളത്. ഇതിന‍്‍റെ അടിസ്ഥാനത്തിലാണ് കോമരമായ ശ്രീകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തതും അറസ്റ്റ് ചെയ്തതും.

തുടര്‍ന്ന് വായിക്കാം: യുവതിയുടെ ആത്മഹത്യ: 'സ്വഭാവദൂഷ്യം' ഉറഞ്ഞു തുള്ളി കൽപിച്ച 'കോമരം' അറസ്റ്റിൽ...

 

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ