
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അപലപിച്ച് ബാലചന്ദ്രമേനോന്‍. ഒരേ കക്ഷിയില്‍ തമ്മിലുള്ളവര്‍ പരസ്പരം പോരടിക്കുന്നത് കാണുന്നത് ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്ന് യുണിവേഴ്‍സിറ്റി കോളേജിലെ മുന്‍ ചെയര്‍മാനും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറഞ്ഞു.
ഇപ്പോള്‍ കലാലയത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് ഇപ്പോള്‍ പേടി തോന്നുന്നു. എസ്എഫ്ഐയുടെ പിന്തുണയോടെ ജയിച്ചുവെന്നത് കൊണ്ട് പാര്‍ട്ടി പറയുന്നതൊക്കെ കേള്‍ക്കണോ? തിരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ത്ത് ഉത്തരവാദിത്തമുണ്ട്. വിദ്യാഭ്യാസ പാര്‍ട്ടികള്‍ തമ്മില്‍ വിദ്യാര്‍ത്ഥിഐക്യമുള്ള സമയത്താണ് ഞാന്‍ പഠിച്ചത്.
സ്വബോധമുള്ള ഒരാള്‍ക്ക് സഹപാഠിയുടെ നെഞ്ചില്‍ കുത്താന്‍ കഴിയുന്നതെങ്ങനെയാണ്. ഇവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ? സ്പര്‍ദ്ധയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥിഐക്യത്തോടെ പെരുമാറിയ കാലത്തായിരുന്നു താന്‍ പഠിച്ചതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam