കഴിഞ്ഞ വര്‍ഷം എത്ര വട്ടം മെട്രോ യാത്ര ചെയ്തു? ഓര്‍മയില്ല! പക്ഷെ കൊച്ചി മെട്രോ ഓര്‍ത്തു, ആദരവും നൽകി

Published : Mar 08, 2024, 06:13 PM ISTUpdated : Mar 08, 2024, 06:16 PM IST
 കഴിഞ്ഞ വര്‍ഷം എത്ര വട്ടം മെട്രോ യാത്ര ചെയ്തു? ഓര്‍മയില്ല! പക്ഷെ കൊച്ചി മെട്രോ ഓര്‍ത്തു, ആദരവും നൽകി

Synopsis

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത വനിതകൾ  

കൊച്ചി: വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്ററുമാർ അർഹരായി. അനു സുരേഷ്, രേഷ്മ സി എ എന്നfവരാണ് പുരസ്കാരത്തിന് അർഹരായത്. ദില്ലിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ‘ഉദ്ദേശ്യ’ കോൺഫറൻസിൽ ഇവർ കൊച്ചി മെട്രോയ്ക്കായി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എല്ലാ മേഖലയിലും വനിതകൾക്ക് പ്രാതിനിധ്യം നൽകുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മറ്റ് നഗരങ്ങൾക്ക് മാതൃകയാണെന്ന് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാട്ടി. 

വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയിൽ ഏറ്റവുമധികം യാത്ര ചെയ്ത മൂന്ന് വനിതകളെ കെ എം ആർ എൽ ആദരിച്ചു. സിമി തോമസ്, ശ്രീദേവി കെ, അർച്ചന രവീന്ദ്രൻ എന്നിവരാണ് കൊച്ചി മെട്രോയിൽ ഒരു വർഷത്തിനിടെ ഏറ്റവുമധികം യാത്ര ചെയ്ത വനിതകൾ. കാഴ്ച പരിമിതിയുള്ള സിമി തോമസ് കൊച്ചി മെട്രോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചു. 

ഓരോ യാത്രയിലും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹായത്തിന് എത്താറുണ്ടെന്നും സിമി തോമസ് പങ്കുവച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രൊജക്റ്റ്സ് വിഭാഗം ഡയറക്ടർ  ഡോ എം പി രാംനവാസ് അധ്യക്ഷനായ ചടങ്ങിൽ ഓപ്പറേഷൻസ് വിഭാഗം ചീഫ് ജനറൽ മാനേജർ എ. മണികണ്ഠൻ, ഫിനാൻസ് വിഭാഗം ജനറൽമാനേജർ ശ്രീമതി. സീനി അലക്സ്, ഓപ്പറേഷൻസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ രശ്മി രഞ്ചൻ സാഹു, ഓപ്പറേഷൻസ് വിഭാഗം സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. തലോജു സായ്കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

'യൂസഫലിയുടെ ഓഫീസിൽ നിന്നാണ്', യുഎഇയിൽ‌ നിന്ന് തിരുവനന്തപുരത്തേക്ക് ആ ഫോൺകോൾ എത്തി! കൊച്ചി ലുലുവിൽ സ്നേഹസമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'