സ്വാശ്രയ കോളേജുകളിലെ ബിപിഎൽ വിദ്യാർത്ഥികളുടെ പഠനച്ചിലവുകൾ എങ്ങനെ? സർക്കാരിനോട് ഹൈക്കോടതി

Published : Jul 25, 2022, 04:10 PM ISTUpdated : Jul 25, 2022, 04:38 PM IST
സ്വാശ്രയ കോളേജുകളിലെ ബിപിഎൽ വിദ്യാർത്ഥികളുടെ പഠനച്ചിലവുകൾ എങ്ങനെ? സർക്കാരിനോട് ഹൈക്കോടതി

Synopsis

സ്കോളർഷിപ്പുകളുടെ അടിസ്ഥാനമാക്കിയുള്ള മുൻ​ഗണനാക്രമത്തിൽ സ്വാശ്രയ കോളേജുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.

കൊച്ചി : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികളുടെ പഠനച്ചിലവുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സബ്സിഡി ലഭിച്ചിരുന്നാലും എങ്ങനെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വി​ദ്യാർത്ഥികൾ സ്വാശ്രയ കോളേജിലെ ഫീസ് അടയ്ക്കുക എന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.  മുമ്പ് ലഭിച്ചിരുന്ന സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ഇത്തരം വിദ്യാർത്ഥികളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സ്കോളർഷിപ്പുകൾ അടിസ്ഥാനമാക്കിയുള്ള മുൻ​ഗണനാക്രമത്തിൽ സ്വാശ്രയ കോളേജുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ചില വിധികളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഈ സ്കോളർഷിപ്പ് പിൻവലിച്ചെന്ന് കാണിച്ചാണ് ഇവർ അഭിഭാഷകൻ വി.സേതുനാഥ് മുഖേനെ ഹർജി നൽകിയത്.

 സ്കോളർഷിപ്പ് പിൻവലിച്ചതോടെ ട്യൂഷൻ ഫീസ് അടക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഇവർ പറയുന്നു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച കോടതി ഓരോ വിദ്യാർത്ഥികളും യഥാർത്ഥത്തിൽ ബിപിഎൽ വിഭാഗത്തിൽ പെടുന്നുണ്ടോ എന്ന് സർക്കാരിന് പരിശോധിക്കാം എന്നും അറിയിച്ചു. ആ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 9-ന് കേസ് പരിഗണിക്കും. 

സര്‍ട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് വേണമെന്നില്ല, അമ്മയുടെ പേര് മാത്രം നൽകാമെന്ന് ഹൈക്കോടതി

 

സര്‍ട്ടിഫിക്കറ്റുകളിൽ അച്ഛന്റെ പേര് നൽകണമെന്ന് നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നൽകിയാൽ മതിയെന്നും കേരള ഹൈക്കോടതി. അച്ഛൻ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളിൽ നിലവിൽ നൽകിയിട്ടുള്ള അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിര്‍ണ്ണായക വിധി. 

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനിൽ നിന്ന് ഗര്‍ഭിണിയായ അമ്മയും അവരുടെ മകനും നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി പറഞ്ഞു. മാത്രമല്ല നൽകുന്ന അപേക്ഷ പ്രകാരം എസ്എസ്എൽസി മുതൽ പാസ്പോര്‍ട്ട് വരെയുള്ള രേഖകളിലും പിതാവിന്റെ പേര് ഒഴിവാക്കി നൽകണമെന്നും കോടതി പറഞ്ഞു. അവിവാഹിതയായ അമ്മ പ്രസവിച്ച മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. 

ഹര്‍ജിക്കാരന്റെ ജനന സര്‍ട്ടിഫിക്കറ്റ്, എസ്എ സ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചതോടെയാണ് അമ്മയും മകനും സംയുകത്മായി ഹൈക്കോടതിയെ സമീപിച്ചത്. മഹാഭാരത കഥയിൽ കര്‍ണ്ണന്റെ അവസ്ഥ വിവരിക്കുന്ന കഥകളി പദവും വിധി ന്യായത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ക‍ര്‍ണ്ണശപഥം ആട്ടക്കഥയിലെ വരികളാണ് ഉൾക്കൊള്ളിച്ചിരുന്നത്.

Read More : പോൾ മുത്തൂറ്റ് വധക്കേസ് വാർത്തകളിൽ സജീവമാകുന്നു; ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീം കോടതിയിൽ 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മതരാഷ്ട്രമാണ് ലക്ഷ്യം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ ഇത് വ്യക്തം'; ജമാഅത്തെ ഇസ്ലാമിക്കെതിരെ പികെ കൃഷ്‌ണദാസ്
നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ, 'മരിച്ച' ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവ‍ർ; തൃശൂരിൽ ബിജെപിക്കെതിരെ കോൺഗ്രസ്