രണ്ട് നേരമായി പരിക്ഷ നടത്താനുള്ള നീക്കം തികച്ചും വിദ്യാർഥി വിരുദ്ധം, പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ രീതി മാറ്റണമെന്ന് അധ്യാപക സംഘടന

Published : Oct 16, 2026, 05:25 PM IST
exam

Synopsis

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനത്തിനെതിരെ അധ്യാപക സംഘടന രംഗത്ത്. ഈ നടപടി തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. ഏറെ പ്രാധാന്യമേറിയ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ തികച്ചും ലാഘവത്വത്തോടെ കണ്ട് പ്രഹസനമാക്കുന്ന നടപടി ഏറെ പ്രതിഷേധാർഹമാണെന്നും എച്ച് എസ് എസ് ടി എ അഭിപ്രായപ്പെട്ടു. ഒരേ വിദ്യാർത്ഥികൾ തന്നെ രണ്ടുനേരവും പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാർത്ഥി വിരുദ്ധവും പരീക്ഷയുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നതുമാണ്. ഓരോ സമയവും പരീക്ഷകൾ മാറ്റിക്കളിക്കുന്ന രീതി വിദ്യാർത്ഥികൾക്ക് ഏറെ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും എച്ച് എസ് എസ് ടി എ ചൂണ്ടിക്കാട്ടി. പരീക്ഷകൾ പ്രഹസനമാക്കുന്നതും കുട്ടികളെ മാനസികമായി തകർക്കുന്നതുമായ രീതിയിൽ പൊടുന്നനെ എടുക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ പരീക്ഷാ വിഭാഗം മാറി നിൽക്കണമെന്നും എച്ച് എസ് എസ് ടി എ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമന വിവാദം; നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി, ഹർജി തീർപ്പാക്കി
ഹൂത്തി-സൗദി സംഘർഷത്തിൽ സുരക്ഷാ ആശങ്ക ശക്തം, റിയാദിൽ നടക്കേണ്ട ഗൾഫ്-യൂറോപ്പ് ഉച്ചകോടി മാറ്റി; ഹൂത്തി ആക്രമണ കണക്കുകൾ പുറത്തുവിട്ട് സൗദി