മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്, ഇന്നെത്തിയത് 75,000 ത്തിലധികം തീർത്ഥാടകർ

Published : Dec 19, 2025, 06:42 PM IST
Shabarimala seaoson crowd

Synopsis

മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇന്നലെ ഒരു ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. 27ന് മണ്ഡല പൂജ കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം നട അടയ്ക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാൻ തന്നെയാണ് സാധ്യത. തിരക്ക് കൂടുന്നതിനാൽ ദർശനവും അഭിഷേകവും കഴിഞ്ഞ ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ സന്നിധാനത്തെത്തി ദർശനം നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി