7 മുതൽ 8 അടി വരെ നീളം, ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ്; പിടികൂടി വനംവകുപ്പ്

Published : Aug 07, 2026, 10:08 AM IST
huge python

Synopsis

ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം

ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വഴിയാത്രക്കാരനാണ് ഏകദേശം 7 മുതൽ 8 അടി വരെ നീളമുള്ള പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് കെയർ ടേക്കർ സാം ജോണിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; കനത്ത മഴ തുടരുന്നതിൽ ആശങ്ക
വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ്; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ, കോർപറേഷൻ്റെ പദ്ധതി അവതരിപ്പിച്ചു