വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ്; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ, കോർപറേഷൻ്റെ പദ്ധതി അവതരിപ്പിച്ചു

Published : Aug 07, 2026, 09:10 AM IST
V V Rajesh US Visit

Synopsis

വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്. കൾച്ചറൽ സെൽ ചാർജ് വഹിക്കുന്ന ഇന്ത്യൻ എംബസി കൗൺസില‍ർ ദേബേഷ് കുമാ‍ ബെഹ്റ ഉൾപ്പെടെ ഉള്ളവരുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: യുഎസ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മേയർ, കൾച്ചറൽ സെൽ ചാർജ് വഹിക്കുന്ന ഇന്ത്യൻ എംബസി കൗൺസില‍ർ ദേബേഷ് കുമാ‍ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കൾച്ചറൽ എക്സ്ചേഞ്ചിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി ഉൾപ്പെടെ പാക്കേജ് ആയി ചിട്ടപ്പെടുത്തി എത്തിയാൽ അമേരിക്കയിൽ വളരെ സാധ്യതകളുണ്ടെന്നും ഇന്ത്യൻ എംബസിയ്ക്ക് പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും മേയ‍ർ വി വി രാജേഷ് അറിയിച്ചു. അമേരിക്കയിലെ സിറ്റികളും തിരുവനന്തപുരം കോർപറേഷനും ഐടി മേഖലയിലുൾപ്പെടെ സഹകരിക്കാൻ തുടങ്ങുമ്പോൾ ഇരുരാജ്യങ്ങളുടെയും സ‍‌‍ർക്കാരുകളുമായി ബന്ധപ്പെട്ടു ചെയ്യാൻ എംബസിയുടെ നിരന്തര ഇടപെടൽ വേണ്ടി വരും. കോ‍ർപറേഷൻ്റെ പദ്ധതി അവതരിച്ചപ്പോൾ എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല പ്രതികരണം വളരെ പ്രതീക്ഷ നൽകിയെന്നും മേയർ അറിയിച്ചു.

എട്ട് ദിവസത്തെ യുഎസ് യാത്രയ്ക്കായി ഓ​ഗസ്റ്റ് ഒന്നിനാണ് മേയർ വി വി രാജേഷ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. യുഎസ് യാത്രയുടെ ഭാഗമായി, മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടിലുമായി വി വി രാജേഷ് കൂടിക്കാഴ്ച നടത്തി. മാലിന്യ സംസ്കരണം, നായ സംരക്ഷണം, ഐടി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് മേയർ അറിയിച്ചു. ന്യൂജേഴ്സിയിൽ നടന്ന നമാം അവാ‍ർഡ് നൈറ്റിലും മേയ‍ർ പങ്കെടുത്തു. പരിപാടിയിൽവെച്ച് പ്രശസ്ത ക്യാൻസർ വിദഗ്‌ധൻ ഡോ. എം വി പിള്ളയുമായി മേ‍‌യർ ചർച്ച നടത്തി.

ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാനോ സമ്മേളനത്തിലും മേയർ പങ്കെടുക്കും. വിവിധ ന​ഗരങ്ങളിലെ മലയാളി സമൂഹവുമായും തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തുന്നുണ്ട്. യുഎസ് യാത്ര പൂ‍ർത്തിയാക്കി മേയർ 10ന് തിരിച്ചെത്തും. നിലവിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് മേയറുടെ ചുമതല വഹിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ
ഒളിവിലിരുന്നും ഭീഷണി; അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്, പ്രത്യേക സംഘമായി അന്വേഷണം