
കൊച്ചി: കഴുത്തില്‍ കേബിള്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ നടപടി എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയും പൊലീസിൻ്റെയും അനുമതി വാങ്ങണം. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കേബിളുകൾ അപകടകരമല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായും അപകടകരമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള കേബിളുകൾ തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന ഇരുപത്തിയഞ്ചുകാരൻ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങൾക്ക് ശേഷവും നഗരത്തിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ഇത് പൂർണമായി നടപ്പായിട്ടില്ല. എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവുമാണ് ഏറ്റവും ഒടുവില്‍ കേബിളില്‍ കുരുങ്ങി അപകടത്തില്‍പ്പെട്ടത്. ഇന്നലെയാണ് കൊച്ചി ചന്ദ്രശേഖര മേനോൻ റോഡിൽ അപടകം നടന്നത്. ഭാര്യയുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സാബുവിന്‍റെ കഴുത്തിൽ കേബിൾ കുരുങ്ങിയത്. റോഡിന് കുറുകെ താഴ്ന നിലയിലായിരുന്നു കേബിൾ