എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. 

കൊച്ചി: കൊച്ചിയിൽ ഇരുചക്രവാഹന യാത്രക്കിടെ കേബിൾ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയാണ് കൊച്ചി ചന്ദ്രശേഖര മേനോൻ റോഡിൽ അപടകം നടന്നത്. ഭാര്യയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സാബുവിന്‍റെ കഴുത്തിൽ കേബിൾ കുരുങ്ങിയത്. റോഡിന് കുറുകെ താഴ്‍ന്ന നിലയിലായിരുന്നു കേബിൾ.

YouTube video player

ഇതേ നിരത്തിൽ പല ഭാഗങ്ങളിലും കേബിളുകൾ താഴ്ന്ന് കിടക്കുകയാണ്. പലതും ഇവിടത്തെ വീട്ടുകാർ തന്നെ മുറിച്ച് ചുറ്റി റോഡരികത്തേക്ക് മാറ്റി. കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന 25 കാരന്‍ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷം നഗരത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ഇത് പൂർണമായി നടപ്പായിട്ടില്ല.