
കണ്ണൂര്‍: മൊറാഴയിൽ വെള്ളിക്കീലെ കുന്ന് ഇടിച്ചുള്ള ആയുർവേദ റിസോർട്ട് നിർമ്മാണം അന്വേഷിക്കണമെന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് പരാതിയിൽ റിസോര്‍ട്ടിന് അനുകൂല നിലപാട് തഹസീൽദാർ സ്വീകരിച്ചെന്നതിന്‍റെ രേഖ പുറത്ത്. ആന്തൂർ മുൻസിപാലിറ്റിയുടെ അനുമതിയുണ്ട്, കുന്നിടിക്കുന്ന മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നില്ല തുടങ്ങിയ കാരണങ്ങളാൽ സ്റ്റോപ് മെമ്മോ നൽകേണ്ടിതില്ലെന്നായിരുന്നു റിപ്പോർട്ട്. പാരിസ്ഥിതികാഘാതം സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൊണ്ട് വേണമെങ്കിൽ പരിശോധിപ്പിച്ച് സ്ഥലം ഉടമയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകാമെന്നും പറയുന്നു. പക്ഷേ അത്തരത്തിൽ ഒരു പരിശോധനയും പിന്നീട് ഉണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam