കരാര്‍ ജോലിക്കാര്‍ക്ക് വര്‍ഷാവര്‍ഷം പരീക്ഷ; കെഎസ്ഇബിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

By Web TeamFirst Published Jan 30, 2020, 5:05 PM IST
Highlights

800 ല്‍ പരം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.  ഇവര്‍ക്ക് മിനിമം കൂലി നടപ്പാക്കിയിട്ടില്ല.  2018-19 മുതലാണ് കരാര്‍ ജീവനക്കാര്‍ക്ക് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയത്

തിരുവനന്തപുരം: സബ്‌ സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് വര്‍ഷാവര്‍ഷം എലിജിബിലിറ്റി പരീക്ഷ നടത്തുതിനെതിരെ സംസ്ഥാന  മനുഷ്യാവകാശ കമ്മീഷന്‍. ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാര്‍ ജീവനക്കാര്‍ക്ക് മാത്രം പരീക്ഷ നടത്തുതിന്‍റെ മാനദണ്ഡങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് വൈദ്യുതി ബോര്‍ഡിന്   നോട്ടീസയച്ചു.

ട്രാന്‍സ്മിഷന്‍ വിഭാഗം തിരുവനന്തപുരം, കോഴിക്കോട് ചീഫ് എഞ്ചിനീയര്‍മാര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 800 ല്‍ പരം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.  ഇവര്‍ക്ക് മിനിമം കൂലി നടപ്പാക്കിയിട്ടില്ല.  2018-19 മുതലാണ് കരാര്‍ ജീവനക്കാര്‍ക്ക് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയത്.

60 ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയില്ലെങ്കില്‍ ജോലിയില്‍ നിന്നും ഒഴിവാക്കും. 2019-20 വര്‍ഷവും എലിജിബിലിറ്റി ടെസ്റ്റ് എഴുതണമെന്ന് ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.  എന്നാല്‍ ഇതേ മേഖലയില്‍ സബ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികയില്‍ ജോലി ചെയ്യുവര്‍ക്ക് ഒരു ടെസ്റ്റും എഴുതേണ്ടതില്ല.  ഇത് കരാര്‍ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു.  ബോര്‍ഡിന്റെ നടപടി ഇരട്ടനീതിയാണെന്ന് പരാതി ഉയര്‍ന്നത്. 

click me!