മെഡിക്കൽ കോളേജിൽ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി

By Web TeamFirst Published Feb 7, 2023, 6:15 PM IST
Highlights

സംഭവത്തിൽ അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി  നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാര്‍ഡൻ കൂട്ടിരിപ്പുകാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേസിൽ കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണര്‍ അന്വേഷണം നടത്തും. നാല് ആഴ്ചയ്ക്ക് അകം അന്വേഷണ റിപ്പോ‍ര്‍ട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. 

സംഭവത്തിൽ അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി  നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒ.പി വിഭാഗത്തിൽ നിന്ന് സമയപരിധി കഴിഞ്ഞിട്ടും യുവാവ് പുറത്തുപോകാത്തത് സുരക്ഷാ  ജീവനക്കാർ ചോദ്യം ചെയ്തിരുന്നു.  പ്രകോപിതനായ യുവാവ്  സുരക്ഷാ ജീവനക്കാരനെ അടിച്ചു വീഴ്ത്തിയതായും ആക്രമിച്ചതായും സുരക്ഷാ ജീവനക്കാർ പറയുന്നു.   പിന്നാലെയാണ് ഇയാളെ കസേരയിലിരുത്തി ട്രാഫിക് വാർഡൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മര്‍ദ്ദനത്തിന് ഇരയായ  യുവാവ് പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. 

click me!