കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റുകളെത്തി: കോളനിയിലെത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം

Published : Feb 07, 2023, 04:51 PM IST
കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റുകളെത്തി: കോളനിയിലെത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം

Synopsis

രാത്രി ഏഴ് മണിയോടെ  കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി.

കണ്ണൂര്‍:  കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ  ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ  കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടങ്ങി.  
 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ