ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ; 'സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങളെ കാണുന്നു'

Published : Oct 05, 2026, 11:59 AM IST
minister shibu baby john

Synopsis

വന്യമൃഗ ശല്യം സാധാരണക്കാർക്ക് വലിയ ശാപമായി മാറിയെന്ന് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിലെ പ്രശ്നങ്ങൾ മനുഷ്യനിർമ്മിതമാണെന്നും ആനത്താരകളിൽ വൻകിട റിസോർട്ടുകൾ വന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി: സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങൾ കാണുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഒരു ഭാഗത്ത്‌ സംരക്ഷിക്കണം എന്നു പറയുമ്പോൾ മറുവശത്തു സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നു. കൊല്ലത്ത് കാട്ടാന ആക്രമണം തടയാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കരാർ എടുത്തവർ പണി ചെയ്തില്ല. ഇപ്പോൾ പണികൾ തുടങ്ങാൻ നടപടി എടുത്തു. ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും ജനങ്ങൾ ആശങ്കാകുലർ ആകുന്നു. പ്രദേശത്തെ ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുത്ത് വേണം നടപടികൾ ചെയ്യാനെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തു കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മക്ക് അനുശോചനം രേഖപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസം​ഗം.

ചിന്നക്കനാലിലെ പ്രശ്നങ്ങൾ മനുഷ്യ നിർമിതം ആണ്. ആനത്താരകളിൽ വൻകിട റിസോർട്ട് വന്നു. സ്റ്റെർലിംഗ്, ക്ലബ്‌ മഹേന്ദ്ര ഉൾപ്പെടെ. ഇടുക്കി കളക്ടർ ഉത്തരവിൽ ആശങ്ക ഉണ്ട്. ഉത്തരവ് അടിച്ചേൽപ്പിക്കുക അല്ല വേണ്ടിയിരുന്നത്. ബന്ധപ്പെട്ട ആളുകളെ വിളിച്ചു ചർച്ച നടത്തി വേണമായിരുന്നു ചെയ്യാൻ. ഇടുക്കിയിലെ കർഷകരും പ്രാദേശിക ഭരണ സംവിധാനങ്ങളും സഹകരിക്കണം. ആവശ്യമെങ്കിൽ ഫെൻസിങ് താത്കാലികമായി എടുത്തു മാറ്റണം. ഒരു ദിവസം കൊണ്ട് പരിഹാരം കാണാൻ ഉള്ള മാന്ത്രിക ദണ്ട് ആരുടെ കയ്യിലും ഇല്ല. പ്രത്യേക താല്പര്യങ്ങൾ ഉള്ള രണ്ടു വിഭാഗം ആളുകൾ ഉണ്ട്. മൃഗങ്ങളെ കൊല്ലണം എന്നു പറയുന്ന ഒരു വിഭാഗം ഉണ്ട്. സംരക്ഷിക്കണമെന്ന മറു വിഭാഗവും ഉണ്ട്. വനനാതിർത്തിയിൽ വന്യ മൃഗങ്ങളെ തിരിച്ചു അയക്കുന്ന കൃഷികൾ ചെയ്യണം. മഞ്ഞൾ, നാരകം, ലെമൺ ഗ്രാസ് തുടങ്ങിയവയെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രി മാറിയതിന്‍റെ മാറ്റമാണ് പൊലീസിൽ ഇപ്പോൾ കാണുന്നത്', യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതിൽ ശിവൻ കുട്ടി, 'താക്കീത് മാത്രം അംഗീകരിക്കില്ല'
ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും, സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് സണ്ണി ജോസഫ്