'മന്ത്രി മാറിയതിന്‍റെ മാറ്റമാണ് പൊലീസിൽ ഇപ്പോൾ കാണുന്നത്', യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതിൽ ശിവൻ കുട്ടി, 'താക്കീത് മാത്രം അംഗീകരിക്കില്ല'

Published : Oct 05, 2026, 11:55 AM IST
v sivankutty-sivan kutty criticises police entry into kerala university hostel demands action

Synopsis

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻ കുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണം. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അഡീഷണൽ സീറ്റ് അനുവദിച്ച വിഷയത്തിലും ശിവൻകുട്ടി പ്രതികരിച്ചു.

അധിക ബാച്ച് അനുവദിച്ചത് എയ്ഡഡ് മേഖലയിലാണെന്നും മുൻ ഗവണ്‍മെന്‍റ് സർക്കാർ മേഖലയിൽ ആണ് സീറ്റ് അനുവദിച്ചത്. അധ്യാപക നിയമന ഇന്‍റർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചത് അഴിമതി നടത്താനാണ്. 300 കോടി രൂപയുടെ അഴിമതിക്ക് വഴി ഒരുങ്ങുന്നുണ്ട്. ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് അധിക ബാച്ച് അനുവദിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ബാച്ച് മാറ്റിയാൽ മതിയായിരുന്നു. അവർ വിഷയ വിദഗ്ദർ ആണോ? എന്നും ശിവൻകുട്ടി ചോദിച്ചു. സംസ്ഥാൻ സ്കൂൾ കായികമേള അലങ്കോലമായെന്നും അദ്ദേഹം വിമർശിച്ചു. സ്കൂൾ ഒളിമ്പിക്സ് നടത്തിയെ മതിയാകൂ. അതിന് വേണ്ടി സമരം നടത്തും. കായിക താരങ്ങളെ പങ്കെടുപ്പിച്ചു സമരം നടത്തും എന്നായിരുന്നു പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും, സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് സണ്ണി ജോസഫ്
കൊല്ലം പത്തനാപുരത്ത് കാട്ടാന ആക്രമത്തിൽ തൊഴിലുറപ്പിന് പോയ വയോ​ധിക കൊല്ലപ്പെട്ടു.,കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്,