കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു

Published : Dec 11, 2025, 03:58 PM ISTUpdated : Dec 11, 2025, 04:10 PM IST
class room attack teacher

Synopsis

കോട്ടയം ഏറ്റുമാനൂരിൽ അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്.

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. ഏറ്റുമാനൂർ പൂവത്തുമുട്ടിൽ ആണ് സംഭവം. ഡോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചു. അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നം ആണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം.. സംഭവത്തിന്‌ ശേഷം കൊച്ചു മോൻ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അധ്യാപികയായ ഡോണിയയും ഭര്‍ത്താവ് കൊച്ചുമോനും കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ട്. ഇരുവരും രണ്ട് സ്ഥലത്തായി താമസിക്കുന്നുവെന്നാണ് ഇവരെ അറിയുന്ന ആളുകളിൽ നിന്ന് ലഭിക്കുന്ന വിവരം. 

പത്ത് മണിക്ക് എത്തിയ കൊച്ചുമോൻ പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് അന്വേഷിച്ചു. ആ സമയത്ത് ഡോണിയ എത്തിയിരുന്നില്ല, അതിന് ശേഷം പത്തരയ്ക്ക് എത്തി. പുസ്തകങ്ങള്‍ കൊടുക്കാനുണ്ടെന്നാണ് ഇയാള്‍ പ്രധാനാധ്യാപികയോട് പറഞ്ഞത്. ഡോണിയയെ ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തിൽ മുറിവേൽപിക്കുകയായിരുന്നു. ഉച്ചത്തിൽ കരഞ്ഞ അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. ആ സമയത്ത് കൊച്ചുമോൻ ഓടി രക്ഷപ്പെട്ടു. ഭിന്നശേഷിക്കാരിയാണ് ഡോണിയ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ