മലപ്പുറത്ത് ഭാര്യയേയും മകളേയും വണ്ടിയിലിട്ട് തീകൊളുത്തി കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

Published : May 05, 2022, 01:47 PM ISTUpdated : May 05, 2022, 05:03 PM IST
മലപ്പുറത്ത് ഭാര്യയേയും മകളേയും വണ്ടിയിലിട്ട് തീകൊളുത്തി കൊന്ന്  ഭർത്താവ് ആത്മഹത്യ ചെയ്തു

Synopsis

ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. 


മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്‌ ഭാര്യ ജാസ്മിൻ മകൾ ഫസ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ രണ്ടാമത്തെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജാസ്മിനേയും രണ്ടുമക്കളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പതിനൊന്നു വയസ്സുള്ള ഫസയും ജാസ്മിനും ഗുഡ്സ് ഓട്ടോയ്ക്ക് അകത്ത് കുടുങ്ങിയ നിലയിലാണ്.

കാസ‍ർ​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കേറ്റി ഇയാൾലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിൻ്റെ സഹോദരിമാ‍ർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. കത്തുന്ന വാഹനത്തിൽ നിന്നും രക്ഷപ്പെടുത്തിയ അഞ്ചു വയസ്സുകാരി സാരമായി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥ‍ർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടിആത്മഹത്യചെയ്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്