ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് അവകാശമുണ്ടോ? സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധി

Published : Feb 20, 2026, 12:49 PM IST
Hindu Marriage

Synopsis

സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന് അവരുടെ സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി വിധി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ തത്വം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. 

കൊച്ചി: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന്, ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട യുവതിയുടെ ബാങ്ക് നിക്ഷേപമായ 75,000 രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജികൾ വിചാരണ കോടതികൾ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജികളിൽ ജസ്റ്റിസ് എസ്. ഈശ്വരന്റെ സിംഗിൾ ബെഞ്ച് മാതാവിന്റെ ആവശ്യം അംഗീകരിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം, കൊലപാതകത്തിന് ഉത്തരവാദിയായ വ്യക്തിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ അവകാശമില്ലെന്നത് നിയമത്തിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. മുൻ വിധികളിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോടതി പരാമർശിച്ചു.

ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ഇത് സംബന്ധിച്ച വ്യക്തത മുൻപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, അതേ സിദ്ധാന്തം ഇവിടെ കൂടി ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് ബാധകമായത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണെന്നും, ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ അവകാശമില്ലെന്നും കോടതി വിധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബൈക്കില്‍ ബസ് ഇടിച്ച് അപകടം; പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായി, സംസ്കാരം ഇന്ന്
കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു, പ്രതി കസ്റ്റഡിയിൽ