ബൈക്കില്‍ ബസ് ഇടിച്ച് അപകടം; പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായി, സംസ്കാരം ഇന്ന്

Published : Feb 20, 2026, 12:46 PM IST
Abhishek-death

Synopsis

വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്

വയനാട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകന്‍ അഭിഷേക് (19) ആണ് മരിച്ചത്. ഇക്കഴിഞ്ഞ പതിനാലിന് മീനങ്ങാടി അമ്പലപ്പടിയില്‍ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ജയന്തിയാണ് അഭിഷേകിന്‍റെ അമ്മ. സഹോദരന്‍ അക്ഷയ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു, പ്രതി കസ്റ്റഡിയിൽ
വട്ടംകുളത്ത് 'മെഗാ പന്നിവേട്ട'; രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു; റെക്കോര്‍ഡ് പന്നിവേട്ടയില്‍ കൈകോര്‍ത്തത് അഞ്ച് പഞ്ചായത്തുകള്‍