'ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല, ബാങ്കില്‍ പോയത് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുക്കാന്‍'; ഇ പി ജയരാജന്റെ ഭാര്യ

Web Desk   | Asianet News
Published : Sep 14, 2020, 05:07 PM ISTUpdated : Sep 14, 2020, 05:16 PM IST
'ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല, ബാങ്കില്‍ പോയത് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുക്കാന്‍';  ഇ  പി ജയരാജന്റെ ഭാര്യ

Synopsis

ഇ പി ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദിര പ്രതികരിച്ചത്.   

തിരുവനന്തപുരം: താന്‍ ക്വാറന്റീന്‍ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ഇ പ ജയരാജന്റെ ഭാര്യ. താന്‍ ക്വാറന്റീനിലല്ലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാളിന് ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുക്കാനാണ് പോയതെന്നും മന്ത്രിയുടെ ഭാര്യ പറഞ്ഞു. ഇ പി ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദിര പ്രതികരിച്ചത്. പേരക്കുട്ടികളുടെ പിറന്നാളിന് കൊടുക്കാന്‍ ആഭരണങ്ങള്‍ എടുക്കാനാണ് ബാങ്കില്‍ പോയതെന്ന് പി.കെ ഇന്ദിര. ലോക്കറില്‍ നിന്ന് ആഭരണം എടുത്ത് പത്ത് മിനുട്ടിനുള്ളില്‍ ബാങ്കില്‍ നിന്നിറങ്ങിയെന്നും ആ സമയത്ത് താന്‍ ക്വാറന്റീനിലായിരുന്നില്ലെന്നും ഇന്ദിര പറഞ്ഞു

''കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. എന്റെ പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവരുടെ സ്വര്‍ണ്ണമെടുക്കാനാണ് ഞാന്‍ ബാങ്കില്‍ പോയത്. എന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്നത് അത്രയും മോശം പ്രവര്‍ത്തിയണോ! സ്വര്‍ണ്ണമെടുത്ത് പത്തുമിനുട്ടിനുള്ളില്‍ ബാങ്കില്‍ നിന്ന് ഇറങ്ങി. അപ്പോള്‍ ഞാന്‍ ക്വാറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോകും. പിന്നെ 25 ന് ശേഷമേ തിരിച്ചുവരു എന്നുള്ളതുകൊണ്ടാണ് ബാങ്കില്‍ പോയത്. അല്ലെങ്കില്‍ പോകില്ലായിരുന്നു...'' - ഇന്ദിര ഫേസ്ബുക്കിലൂടെ പറഞ്ഞു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച
അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു