ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച; നാട്ടുകാർ ആശങ്കയിൽ, പത്തുമാസത്തിനിടെ മോഷണം നടന്നത് അഞ്ച് വീടുകളിൽ

Published : Oct 24, 2026, 01:25 PM IST
five houses burgled in chennithala as thieves target unoccupied homes

Synopsis

ചെന്നിത്തലയിൽ ആൾതാമസമില്ലാതെ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. കഴിഞ്ഞ പത്തുമാസത്തിനുള്ളിൽ അഞ്ചോളം വീടുകളിലാണ് വാതിൽ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവർന്നത്

മാന്നാർ: ചെന്നിത്തലയിൽ ആൾതാമസമില്ലാതെ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. കഴിഞ്ഞ പത്തുമാസത്തിനുള്ളിൽ അഞ്ചോളം വീടുകളിലാണ് വാതിൽ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവർന്നത്. ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപമുള്ള ബെംഗളൂരുവിൽ അധ്യാപികയായ കുളപ്പുറത്ത് സിന്ധുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെനിന്ന് ഉരുളി, വാർപ്പ്, നിലവിളക്കുകൾ ഉൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു.

കുടുംബസമേതം മുംബൈയിൽ താമസിക്കുന്ന ചെന്നിത്തല പതിനാറാം വാര്‍ഡില്‍ വെമ്പുഴശ്ശേരില്‍ ഉഷസ്സിൽ ഉഷയുടെ വീട്ടിൽനിന്ന് ഒരുമാസം മുമ്പ് ഓട്ടുരുളികൾ, ചെമ്പ് കുട്ടകം, ഓട്ടുവിളക്കുകൾ, ചെമ്പുകലങ്ങൾ എന്നിവ കവർന്നിരുന്നു. ഒമ്പതുമാസങ്ങൾക്ക് മുമ്പ് അഞ്ചാം വാർഡ് പണിക്കരോടത്ത് ജങ്ഷന് കിഴക്കുള്ള വലിയവീട്ടിൽ ഷാരോൺ വില്ലയിൽ വി ഒ ജോസിന്‍റെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 25 പവനോളം സ്വർണാഭരണങ്ങൾ, സ്വർണ നാണയം, ഐ പാഡ്, ലാപ്ടോപ്പ്, വാച്ച്, 25 യു കെ പൗണ്ട് എന്നിവയും മോഷ്ടാക്കൾ കവർന്നു. ഈ കേസിൽ സന്തോഷ് കുമാർ (44), ശ്രീകുമാർ (36) എന്നിവരെ കഴിഞ്ഞ ഓഗസ്റ്റിൽ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ മോഷണവിവരം പുറത്തായത്.

നിരവധി വീടുകളിൽ മോഷണം നടന്നിട്ടും ഒരിടത്ത് മാത്രമാണ് പ്രതികളെ പിടികൂടാനായത്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതോടെ പോലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഭ്യന്തരമന്ത്രിയുടെ ജന്മനാടായ ചെന്നിത്തലയിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അണ്ടൂർക്കോണത്ത് ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നടപടി; ഫാർമസിസ്റ്റിന് സസ്പെൻഷൻ
സിപിഐ നേതാവ് പികെ ചാത്തൻ മാസ്റ്ററെ അനുസ്മരിച്ച് ബിജെപി; പരിപാടി ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖർ