'22ന് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്, പോവുന്നില്ല, നാളെ അയോധ്യയിലേക്ക് പോകും'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published : Jan 12, 2024, 04:08 PM IST
'22ന് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്, പോവുന്നില്ല, നാളെ അയോധ്യയിലേക്ക് പോകും'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Synopsis

പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് വലിയ തിരക്കുണ്ടാകും. അതിനാൽ അന്ന് പോയേക്കില്ലെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ദില്ലി: രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ​ഗവർണർ ദില്ലിയിൽ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് വലിയ തിരക്കുണ്ടാകും. അതിനാൽ അന്ന് പോയേക്കില്ലെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ല. അതെല്ലാം സുരക്ഷ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ കൂട്ടിച്ചേർത്തു. 

ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച 7 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം, കൗൺസിലിംഗ് നൽകണമെന്ന് ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം