ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച 7 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം, കൗൺസിലിംഗ് നൽകണമെന്ന്  ഹൈക്കോടതി

Published : Jan 12, 2024, 04:00 PM ISTUpdated : Jan 12, 2024, 04:07 PM IST
ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച 7 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം, കൗൺസിലിംഗ് നൽകണമെന്ന്  ഹൈക്കോടതി

Synopsis

പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും ഹൈക്കോടതി നി‍‍ര്‍ദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ 7 എസ്എഫ്ഐ പ്രവർത്തകരാണ് ഹർജിയുമായി കോടതി സമീപിച്ചത്‌.

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികളായ 7 എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം. ക‍ര്‍ശന നി‍ര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക കെട്ടിവയ്ക്കണമെന്നും പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും ഹൈക്കോടതി നി‍‍ര്‍ദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ 7 എസ്എഫ്ഐ പ്രവർത്തകരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്‌. സ‍ര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു തലസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധം. 

'എസ്എഫ്ഐ പ്രവർത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാൽ മതി', ചരിത്രമറിയാഞ്ഞിട്ടാണ്; ഗവര്‍ണറോട് ഷംസീര്‍

 

 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്