'എന്നെ മുറിപ്പെടുത്തിയ ഉപകരണങ്ങളോട് പകയില്ലാത്തത് പോലെ സവാദിനോടും പകയില്ല'; പ്രൊഫ. ടിജെ ജോസഫ്

Published : Jan 10, 2024, 10:24 PM IST
'എന്നെ മുറിപ്പെടുത്തിയ ഉപകരണങ്ങളോട് പകയില്ലാത്തത് പോലെ സവാദിനോടും പകയില്ല'; പ്രൊഫ. ടിജെ ജോസഫ്

Synopsis

ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് കണ്ണൂർ മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിൽ ഒളിവിൽ താമസിച്ച് വരുന്നതിനിടയിലാണ് അറസ്റ്റിലാവുന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. 

തൊടുപുഴ: ഇരയെന്ന നിലയിൽ സവാദിനോട് നിസ്സം​ഗതയാണെന്നും മുഷ്യനെന്ന നിലയിൽ സഹതാപവുമെന്ന് പ്രൊഫ. ടിജെ ജോസഫ്. തന്നെ കൂടുതൽ മുറിപ്പെടുത്തിയ ആളെന്ന നിലയിൽ മാത്രമാണ് സവാദ് ഒന്നാം പ്രതിയാവുന്നത്. സവാദും ഇരയാക്കപ്പെട്ടയാളാണെന്ന് ടിജെ ജോസഫ് പറഞ്ഞു. ന്യൂസ് അവറിലാണ് ടിജെ ജോസഫിന്റെ പരാമർശം. ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് കണ്ണൂർ മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിൽ ഒളിവിൽ താമസിച്ച് വരുന്നതിനിടയിലാണ് അറസ്റ്റിലാവുന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. 

മറ്റുള്ളവരുടെ ദൗത്യവാഹകനാണ് സവാദ്. സവാദും ഒരു ഉപകരണമാണ്. തന്നെ വെട്ടിയ ആയുധങ്ങളെപ്പോലെ അയാളും ഒരു ഉപകരണമാണ്. എന്നെ മുറിപ്പെടുത്തിയ ഉപകരണങ്ങളോട് എനിക്ക് പകയില്ലാത്തത് പോലെ സവാദിനോടും എനിക്ക് പകയില്ലെന്ന് ടിജെ ജോസഫ് പറഞ്ഞു. ഏത് കേസിലാണെങ്കിലും ഇരയ്ക്ക് നീതി കിട്ടുകയെന്നത് പരിഹാസ്യമാണ്. ഇരയ്ക്ക് നഷ്ടപ്പെട്ടത് നഷ്ടം തന്നെയാണ്. കേസെടുത്താലും എന്റെ നഷ്ടം പോകുന്നില്ല. എന്നെ സംബന്ധിച്ച് മുഖ്യപ്രതികൾ ആക്രമിക്കാൻ ​തീരുമാനമെടുത്തവരാണ്. സവാദിനെപ്പോലെയുള്ളവരെ പറഞ്ഞുവിട്ടവരാണ്. അവരൊന്നും കേസിൽ വന്നതായി അറിയില്ലെന്നും ടിജെ ജോസഫ് പറഞ്ഞു. 

2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമിച്ച് അദ്ദേഹത്തിന്‍റെ കൈപ്പത്തി മാറ്റുകയായിരുന്നു. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽപോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ, ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കൈവെട്ട് കേസിൽ  31 പ്രതികളെ ഉൾപ്പെടുത്തി 2015ലാണ് എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. തുടര്‍ന്ന് 2015 മെയ് എട്ടിന് ഇതിൽ 18 പേരെ കോടതി വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ടവിചാരണ പൂർത്തിയാക്കി ആറു പേരെ ശിക്ഷിക്കുകയും അഞ്ചു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു.

നാട് ചുറ്റി ട്രെയിൻ കയറി അയോധ്യയിൽ, 'രാജ്യത്തെ ഏറ്റവും വമ്പൻ', രാമക്ഷേത്രത്തിലേക്ക് 25 ലക്ഷത്തിന്റെ ഭീമൻ മണി

സവാദ് കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്. നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇനി വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല. വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. 

https://www.youtube.com/watch?v=Ko18SgceYX8
 

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്