ഭാര്യ വാടകവീട്ടിലേക്ക് വന്നില്ല, ചുറ്റിക വച്ച് തലയക്കടിച്ചത് ഭാര്യാപിതാവിനെ, വിളപ്പിൽശാലയിൽ യുവാവ് അറസ്റ്റിൽ

Published : Jan 10, 2024, 09:33 PM IST
ഭാര്യ വാടകവീട്ടിലേക്ക് വന്നില്ല,  ചുറ്റിക വച്ച്  തലയക്കടിച്ചത് ഭാര്യാപിതാവിനെ, വിളപ്പിൽശാലയിൽ യുവാവ് അറസ്റ്റിൽ

Synopsis

ഇയാൾക്കൊപ്പം ഭാര്യ വാടക വീട്ടിൽ താമസത്തിന് പോകാത്തയിലുള്ള വിരോധം ആണ് അക്രമണത്തിൽ കലാശിച്ചത്. 

തിരുവനന്തപുരം: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗാന്ധിജി നഗർ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഭാര്യ വാടക വീട്ടിൽ താമസത്തിന് പോകാത്തയിലുള്ള വിരോധം ആണ് അക്രമണത്തിൽ കലാശിച്ചത്. 

പ്രകാശ് മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിസി(65)നാണ് പരിക്കേറ്റത്. ഇയാൾക്ക് നേരെ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് തലയ്ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ഡേവിസിന് തലയോട്ടിക്കും, വാരിയെല്ലിനും സാരമായ പരിക്ക് ഉണ്ട്. ഇയാൾ ചികിത്സയിൽ ആണ്.

സംഭവത്തിൽ വിളപ്പിൽശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ വിളപ്പിൽശാല പോലിസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്,ബൈജു, സി.പി.ഒ മാരായ അഖിൽ, പ്രദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും, തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ  തെളിവെടുപ്പിന് എത്തിച്ച പൊലീസ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് ചുറ്റിക കണ്ടെത്തുകയും ചെയ്തു. 

അപേക്ഷിക്കാം സൗജന്യ ശസ്ത്രക്രിയക്ക്, യൂസഫലിയുടെ 50 വർഷത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും
തെരഞ്ഞെടുപ്പിനിടെ എണ്ണിയെണ്ണി കടുപ്പിച്ചുള്ള ചോദ്യങ്ങളുമായി മുഖ്യമന്ത്രി, 'ഉത്തരമുണ്ടോ പ്രതിപക്ഷ നേതാവേ?'; ലൈഫ് മുതൽ കിറ്റ് അടക്കം വിഷയങ്ങൾ