
തിരുവനന്തപുരം: ഇടതുപക്ഷ നിരീക്ഷകനെന്ന നിലയിൽ ഇനി ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന അഡ്വ. ഹസ്ക്കർ. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയ്ക്കിടെ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാടുകളെ പ്രതിരോധിക്കുന്ന നിരീക്ഷകന്റെ റോളിൽ നിന്ന് മാറുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പാർട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായാണ് ഹസ്ക്കർ രംഗത്തെത്തിയത്. 'ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. തന്റെ സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന 'ഗൺമാനെ' തിരിച്ചേൽപ്പിച്ചുവെന്നും, ശാസന കേട്ടതോടെ താൻ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ നിരീക്ഷണ രംഗത്ത് നിന്ന് പിന്മാറില്ലെന്നും എന്നാൽ ഇനി മുതൽ ഒരു സ്വതന്ത്ര 'രാഷ്ട്രീയ നിരീക്ഷകൻ' എന്ന നിലയിലാകും താൻ ചർച്ചകളിൽ പങ്കെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിവെച്ചു........
സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ "ഇടതു നിരീക്ഷകൻ "....
എന്ന പദവി ഞാൻ രാജി വച്ചിരിക്കുന്നു,
ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാൻ സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം ഡ്രൈവർ ഗൺമാൻ എന്നിവ ഞാൻ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു.
ചാനൽ ചർച്ചകളിലെ മണിക്കൂറുകൾ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാൻ ഇനി മുതൽ "രാഷ്ട്രീയ നിരീക്ഷകൻ,"
പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam